കാഞ്ഞങ്ങാട്: ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ അധ്യാപിക ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.[www.malabarflash.com]
മലയോരത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ് കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തിയത്.ഗള്‍ഫിലുള്ള ഭര്‍ത്താവുമായി അധ്യാപിക സൗന്ദര്യ പിണക്കത്തിലായിരുന്നു.ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ചിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഗുളികകള്‍ ഭര്‍ത്താവിനെ കാണിച്ച് അധ്യാപിക വിഴുങ്ങിയത്.സംഭവം ഉടന്‍ ഭര്‍ത്താവ് ഫോണില്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.അവരാണ് അധ്യാപികയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.നില ഗുരുതരമായതിനാല്‍ ഇവരെ മംഗലാപുരത്തേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment