ഇരിങ്ങാലക്കുട: ചപ്പാത്തി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു. കാറളം കിഴുത്താണി കൊച്ചുകുളം വീട്ടിൽ സന്ദീപിന്റെ ഭാര്യ സുഗന്ധി(28)യാണ് മരിച്ചത്.[www.malabarflash.com]
സ്വന്തമായി നടത്തുന്ന ചപ്പാത്തി നിർമാണ യൂണിറ്റിൽ മാവു കുഴയ്ക്കുന്ന മെഷീനിൽ ചുരിദാറിന്റെ ഷാൾ കുടുങ്ങിയാണ് മരണം.
ഉച്ചയ്ക്കു കാട്ടൂർ ബസാറിലെ ഇവരുടെ ചപ്പാത്തി നിർമാണ യൂണിറ്റിലായിരുന്നു അപകടം. ഈ സമയം കടയിൽ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുന്പാണ് ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിച്ചത്.
ഉച്ചയ്ക്കു കാട്ടൂർ ബസാറിലെ ഇവരുടെ ചപ്പാത്തി നിർമാണ യൂണിറ്റിലായിരുന്നു അപകടം. ഈ സമയം കടയിൽ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുന്പാണ് ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment