Latest News

ദുബൈയിൽ വാഹനാപകടത്തിൽ ഏഴു മരണം

ദുബൈ:  ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തത്തിൽ ഏഴു പേർ മരിച്ചു. ബസിൻറെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്.[www.malabarflash.com]
ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ യലായിസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കുണ്ടായ അപടകത്തിൽ 36 പേർക്ക് പരുക്കേറ്റതായി ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബ്രി. സൈഫ് മുഹയ്യർ അൽ മസ്റൂഇ അറിയിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ബസിന്റെ ഒരു ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണത്തെ നഷ്ടമായി. ഇതുമൂലം ബസ് ദിശ മാറുകയും അതുവഴി വന്ന ട്രക്കിൽ ഇടിക്കുകയുമാണുണ്ടായത്. അപകട വിവരം ലഭിച്ച ഉടനെ പോലീസ് വാഹനങ്ങളും ആംബുലൻസുകളും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഹെലികോപ്റ്ററുകൾ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.

അപകടം സംഭവിച്ച വഴികളിൽ ഗതാഗത കുരുക്കൊഴിവാക്കാൻ നിമിഷ നേരം കൊണ്ട് പോലീസ് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി നിയന്ത്രണം ഏറ്റെടുത്തു. വിവിധ സർക്കാർ കാര്യാലയങ്ങളുടെ തലവന്മാർ നേരിട്ടെത്തിയത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി. 

41 പേർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനാൽ പരിക്കേറ്റവരുടെ എണ്ണവും കൂടുതലാണെന്ന് അൽ മസ്‌റൂഇ സൂചിപ്പിച്ചു. ബസും ട്രക്കും തമ്മിലുള്ള ഇടിയിൽ ട്രക്ക് നിശ്ശേഷം തകർന്നു. ബസില്‍ കുടുങ്ങി കിടന്ന 24 പേരെ വാഹനം വെട്ടിപൊളിച്ചാണ് പോലീസ് പുറത്തെടുത്തത്.

Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.