Latest News

45കാരനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായക്കൂട്ടം 45കാരനെ കടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍(45) തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.[www.malabarflash.com]

കടിയേറ്റ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസ്‌ക്ലിന്‍ പുലര്‍ച്ചയോടെയാണ് മരിച്ചത്.

ഒന്‍പതു മാസം മുന്‍പ് ഒരു സ്ത്രീയും പട്ടിയുടെ കടിയേറ്റ് മരിച്ചിരുന്നു. അതിന്റെ തൊട്ടടുത്താണ് ഇന്നത്തെ സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സ്ഥലത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. ജോസ്‌ക്ലിന്റെ ഭാര്യയും മക്കളും ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ജോസ്‌ക്ലിനെ കടപ്പുറത്ത് വച്ച് തെരുവ്‌നായക്കൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം ഓടിച്ചിട്ട് കടിച്ചു പറിച്ച് ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോസ്‌ക്ലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.