Latest News

സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്; കൂളിക്കുന്നില്‍ ബിവറേജ് മദ്യഷാപ്പ് തുടങ്ങി, രണ്ട് വില്ലേജുകളില്‍ ഹര്‍ത്താല്‍

ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ ബിവറേജ് മദ്യഷാപ്പ് തുറക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തി വരുന്ന രാപകല്‍ സമരത്തിനിടെ പോലീസിന്റെയും എക്‌സൈസിന്റെയും സംരക്ഷണത്തോടെ അധികൃതര്‍ മദ്യം ഇറക്കി വില്‍പന നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.[www.malabarflash.com] 

തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ 20 ഓളം വാഹനങ്ങളിലായി എത്തിയ ബിവറേജ് അധികൃതര്‍ പോലീസിന്റെയും എക്‌സൈസിന്റെയും സംരക്ഷണത്തോടെ മദ്യം ഇറക്കുകയായിരുന്നു. എന്നാല്‍ മദ്യം ഇറക്കുന്നത് തടയാനെത്തിയ നാട്ടുകാര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേററു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരക്കാരായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബാര 2, തെക്കില്‍ വില്ലേജ് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
രണ്ട് മാസത്തിലധികമായി നടന്നു വരുന്ന രാപ്പകല്‍ സമരത്തില്‍ തിങ്കളാഴ്ച രാവിലെ 80 ഓളം ആളുകളാണ് സമരപന്തലില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് പോലീസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും നീക്കം ചെയ്തത്.

ഇതിനെ ചെറുത്ത നാട്ടുകാരെയാണ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 78 ഓളം വരുന്ന നാട്ടുകാരാണ് സമരപന്തലില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് പോലീസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും നീക്കം ചെയ്തത് മദ്യം ഇറക്കിയത്.

വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരകണക്കിനാളുകള്‍ കൂളിക്കുന്നിലേക്ക് ഒഴുകിയെത്തി. പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം അവണിച്ച് ശക്തമായ പോലീസ് കാവലില്‍ ബിവറേജ് അധികൃതര്‍ മദ്യ വില്‍പന ആരംഭിക്കുകയും ചെയ്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഹെസ്ദുര്‍സ് സി.ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പോലീസ് കാവലുണ്ട്. എക്‌സൈസ് കമ്മീഷണര്‍ സുരേഷും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.











Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.