Latest News

പാലും പാലുത്പന്നങ്ങളുമായി ഇഫ്താർ നടത്താൻ ആർഎസ്എസ്

ലഖ്‌നൗ: പാലും പാലുത്പന്നങ്ങളും മാത്രം വിളമ്പി ഉത്തര്‍ പ്രദേശില്‍ ആര്‍എസ്എസിന്റെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് ( എംആര്‍എം) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കും. റംസാനിലെ  എല്ലാ വെള്ളിയാഴ്ചകളിലുമായിരിക്കും ഇഫ്താർ വിരുന്ന്.[www.malabarflash.com]

പശു സംരക്ഷണം, മാംസജന്യ രോഗങ്ങളെ തടയല്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

ഇതാദ്യമായി മുസ്ലീം ജനങ്ങള്‍ പശുവിന്‍ പാല്‍ കുടിച്ച് നോമ്പ് അവസാനിപ്പിക്കുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് നേതാവ് മഹിരാജ് ധ്വജ് സിങ് പറഞ്ഞു. ഇഫ്താറിന് പാലും പാല്‍ ഉല്‍പന്നങ്ങള്‍ക്കും മുന്‍ഗണ നല്‍കും. ഇതാദ്യമായാണ് ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു ഉദ്യമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ പാലും നെയ്യും ആരോഗ്യത്തിന് ഗുണകരമാണെന്ന് മുസ്ലീം പണ്ഡിതര്‍ പോലും പറഞ്ഞിട്ടുള്ളതാണ്. നെയ്യ് പല ആയുര്‍വേദ മരുന്നുകളുടെ ചേരുവയുമാണ്. എന്നാല്‍ പശുവിന്റെ മാംസം നിരവധി രോഗങ്ങള്‍ വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പശു സംരക്ഷണത്തിനായി ഇക്കാലയളവില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹവും സാഹോദര്യവും വളര്‍ത്തുന്നതിനായി എംആര്‍എം പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുക്കും. നമുക്ക് ഒരു സമ്പന്ന ഭാരതം രൂപപ്പെടുത്താമെന്ന് പറഞ്ഞ സിങ് അയോധ്യ തര്‍ക്കം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ പ്രതിജ്ഞയെടുക്കാമെന്നും പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ജനവിഭാഗങ്ങളില്‍ എത്തിക്കുന്നതിനായി 2002ലാണ് ആര്‍എസ്എസ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിക്കുന്നത്.

എംആര്‍എമ്മിന്റെ നീക്കത്തെ മുസ്ലീം സംഘടനകളും സ്വാഗതം ചെയ്തു. നോമ്പു തുറക്കാന്‍ പേട ഉള്‍പ്പെടെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ലഖ്‌നൗ ആസ്ഥാനമായ പസ്മണ്ട മുസ്ലീം സമാജ് പ്രസിഡന്റ് വസീം റെയ്‌നി പറഞ്ഞു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.