Latest News

മനുഷ്യന്റെ മുഖവുമായി പശുക്കുട്ടി ജനിച്ചു

ഉത്തര്‍പ്രദേശില്‍ മനുഷ്യന്റെ മുഖസാദൃശ്യത്തോടു കൂടിയ പശുക്കുട്ടി ജനിച്ചു. ജനിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പശു ചത്തു. എന്നാല്‍ പശുവിന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നു.[www.malabarflash.com]

ഇത് ഹിന്ദു ദൈവമായ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമെന്നായിരുന്നു പ്രചരണം. പുറത്ത് വരുന്ന വീഡിയോയിലും ചിത്രങ്ങളിലും പശുവിനെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം 

ഇവിടുത്തെ നാട്ടുകാര്‍ ഈ പശു ദൈവമാണെന്നാണ് ഉറപ്പിച്ച് പറയുന്നത്. ആയിരത്തിലധികം ആളുകളാണ് ഇതിനെ സന്ദര്‍ശിക്കാന്‍ വന്നത്. എന്നാല്‍ ജനിതകതകരാര്‍ മൂലമാണ് ഇത്തരത്തിലുള്ള ജനനം പശുവിന് ഉണ്ടായതെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.