Latest News

തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പേകും വഴി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പെരിയ: തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പേകും വഴി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
കുണിയ കുണ്ടൂരിലെ അന്തു- ആമിന ദമ്പതികളുടെ മകന്‍ എ കെ മഹമ്മൂദ്(65)ആണ് മരിച്ചത്. [www.malabarflash.com]

ശനിയാഴ്ച രാത്രി 10 മണിയോടെ കുണിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കുണിയ സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം. മഹ്മൂദ് സഞ്ചരിച്ച ഡിസ്‌കവറി ബൈക്കിന് പിറകില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ മഹ്മൂദിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു
ഭാര്യ: കുഞ്ഞിബി, മക്കള്‍: നാസര്‍, സക്കരിയ (അബൂദാബി ബനിയാസ്), സൗദാ, ജുവൈരിയാ, ആരിഫ
മരുമക്കള്‍: ഷംന, സെമീറ, മുത്തലിബ്, അഷ്‌റഫ്, ഷെറീഫ്.
സഹോദരങ്ങള്‍: സൈനബ, അബ്ദുല്‍റഹിമാന്‍.
പഴയകാല ലീഗ് പ്രവര്‍ത്തകനായിരുന്നു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ കുണിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.