Latest News

ബണ്ട് വാളില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു

ബണ്ട്വാള്‍: കര്‍ണാടക ബണ്ട്വാളില്‍ എസ്.ഡി.പി.ഐ.നേതാവിനെ വെട്ടി കൊന്നു. എസ്ഡിപിഐയുടെ ബണ്ട്വാള്‍ അമ്മുഞ്ചെ യൂണിറ്റ് പ്രസിഡന്റും മള്ളുരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫി (35)നെയാണ് പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയത്. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. [www.malabarflash.com]

അഷ്‌റഫിന്റെ ഓട്ടോയില്‍ കയറിയ ശേഷം ബെഞ്ചനാപടവു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ബെഞ്ചനാപടവു വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് ഡി പി ഐ അമ്മുഞ്ചെ മേഖലാ സെക്രട്ടറി എ എം അതാഉല്ലാഹ് പറഞ്ഞു. അക്രമികളെല്ലാം മുഖം മറച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപയി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.