Latest News

പെരുന്നാൾ‌ അവധി ദിനങ്ങളിൽ ഇത്തിസാലാത്തിന്റെ സൗജന്യ വൈഫൈ

അബുദാബി: പെരുന്നാൾ പ്രമാണിച്ച് ഇൗ മാസം 22 മുതൽ ജൂലൈ ഒന്ന് വരെ ഇത്തിസാലാത്തിന്റെ സൗജന്യ വൈഫൈ.[www.malabarflash.com] 

രാജ്യത്തുടനീളമുള്ള മാളുകൾ, പാർക്കുകൾ, റസ്റ്ററൻ്റ്– കഫേകൾ, ബീച്ചുകൾ, വിനോദ–കായിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലാണ് അതിവേഗ വൈഫൈ നൽകുകയെന്ന് ഇത്തിസാലാത്ത് ചീഫ് കൺസ്യൂമർ ഒാഫീസർ ഖാലിദ് അൽ ഖൗലി പറഞ്ഞു.

ഇതിനായി ഉപയോക്താക്കൾ ഒരു പ്രാവശ്യം റജിസ്റ്റർ ചെയ്യുമ്പോൾ പിൻ നമ്പരും പാസ്‍വേഡും ഇത്തിസാലാത്ത് എസ്എംഎസ് ആയി അയച്ചുകൊടുക്കും.

അർഹരായവർക്ക് പെരുന്നാൾ അവധിക്ക് ശേഷവും സൗജന്യ വൈഫൈ ഉപയോഗിക്കാം. സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ​etisalat.ae/wifi വെബ്സൈറ്റ് സന്ദർശിക്കുക.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.