Latest News

ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ടായി സുധീർ കുമാർ റെഡ്ഡി ചുമതലയേറ്റു

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ടായി സുധീർ കുമാർ റെഡ്ഡി ചുമതലയേറ്റു. ഒരു മാസത്തോളമായി ജില്ലയിൽ നിലനിൽക്കുന്ന സംഘർഷത്തെ കർശനമായി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നിയമനം.[www.malabarflash.com]

നിലവിലുണ്ടായിരുന്ന എസ്പി ഭൂഷൺ ഗുലാബ് റാവു ബൊറാസെയെ ബെംഗളൂരുവിൽ അഡ്മിനിസ്ട്രേഷൻ ഡിസിപി ആയി സ്ഥലംമാറ്റി.

ആന്ധ്രപ്രദേശ് ഗുണ്ടൂർ നരസരപേട്ട് സ്വദേശിയാണ് സുധീർ കുമാർ റെഡ്ഡി. ഭട്കലിൽ അഡീഷനൽ എസ്പിയായും ബിദാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിൽ എസ്പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.