Latest News

എസ്ഡിപിഐ നേതാവിന്റെ കൊലയാളികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി

മംഗളൂരു: ബുധനാഴ്ച കൊല്ലപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് മുഹമ്മദ് അഷറഫ് കെലായിയുടെ കൊലയാളികളെ കണ്ടെത്താനായി അഞ്ചു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പശ്ചിമ മേഖലാ ഐജി പി.ഹരിശേഖരന്‍ അറിയിച്ചു.[www.malabarflash.com]

അഷ്‌റഫിന്റെ മൃതദേഹം ബണ്ട്വാള്‍ കെലായി ജുമാ മസ്ജിദില്‍ ഖബറടക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.

കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പ്രദേശത്തു പോലീസ് സുരക്ഷ തുടരുകയാണ്. ആയുധങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ചു
മംഗളൂരു: ബണ്ട്വാൾ മേഖലയിൽ ആഴ്ചകളായി നിലനിൽക്കുന്ന സംഘർഷത്തിന്റെയും ബുധനാഴ്ചത്തെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പോലീസ് ആക്ട് 144 പ്രകാരം 27ന് അർധരാത്രി വരെയാണു നിരോധനാജ്ഞ. ജില്ലാ മജിസ്ട്രേട്ട് കൂടിയായ ഡപ്യൂട്ടി കമ്മിഷണർ ഡോ. കെ.ജി.ജഗദീഷാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.