കാഞ്ഞങ്ങാട്: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് തട്ടി എ എസ് ഐ യ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് മരണപ്പെടുകയും ചെയ്തു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ വാഴുന്നോറടി സ്വദേശി സതീശനാണ് ആംബുലന്‍സ് തട്ടി തോളെല്ലിന് ഗുരുതരമായി പരിക്കേറ്റത്.
വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടു പോയ രോഗി ചായ്യോത്ത് മാനൂരിയിലെ ചന്ദ്രനാ(47)ണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടു പോയ രോഗി ചായ്യോത്ത് മാനൂരിയിലെ ചന്ദ്രനാ(47)ണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികില്‍സയിലായിരുന്ന ചന്ദ്രന്റെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോയത്. ചന്ദ്രനുമായി പോയ ആംബുലന്‍സ് കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് വെച്ചാണ് എ എസ് ഐ സതീശന്‍ ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ സതീശനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തി ചന്ദ്രനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാനൂരിയിലെ പരേതരയായ കുഞ്ഞിക്കണ്ണന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് ചന്ദ്രന്‍. ഭാര്യ പ്രസന്ന മക്കള്‍ ധന്യ, സൗമ്യ മരുമക്കള്‍ വിനോദ്, പ്രമോദ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, തമ്പാന്‍,മോഹനന്‍, സുമതി, രോഹിണി, നളിനി, രമണി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment