ജിദ്ദ : ജിദ്ദ ഇസ്ലാമിക് സെന്‍റെര്‍ , ജിദ്ദ എസ്.വൈ.എസ്, എസ്.കെ.ഐ.സി എന്നിവയുടെ സംയുക്ത ഇഫ്താര്‍ സംഗമംവും പ്രാര്‍ത്ഥന സദസ്സും റുവൈസ് അല്‍ നൂര്‍ സ്കൂള്‍ അങ്കണത്തില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.[www.malabarflash.com]
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
പരിശുദ്ധ റംസാന്‍ മാസം മനുഷ്യനെ സംസ്കരിച്ചു എടുക്കാനുള്ള ആത്മ നിയന്ത്രണത്തിന്‍റെ പുണ്യങ്ങള്‍ നേടാനുള്ള വസന്ത കാലമാണെന്ന് സെന്റര്‍ നേതാക്കള്‍ ഇഫ്താര്‍ സന്ദേശത്തില്‍, പറഞ്ഞു. പകല്‍ മുഴുവന്‍ ഭക്ഷണ പാനിയങ്ങള്‍ ഉപേക്ഷിച്ചും മറ്റു സല്‍കര്‍മങ്ങള്‍ ചെയ്തും അസ്തമനത്തോടെ നോമ്പ് തുറക്കുന്ന വിശ്വാസികള്‍ രാത്രി നമസ്കാരങ്ങളിലും മറ്റു ഇബാദത്തുകളിലും മുഴുകുമ്പോള്‍ തീര്‍ച്ചയായും മനസ്സും ശരീരവും നിര്‍മലമാകുകയും ശുദ്ധീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
മറ്റു മാസങ്ങളില്‍ ചെയ്യുന്ന ഇബാദത്തിന് ലഭിക്കുന്ന പ്രതിഫലം ഈ പരിശുദ്ധ മാസം എത്രയോ ഇരട്ടിയാണ് ലഭിക്കുകയെന്നും പട്ടിണി കിടക്കുന്നവന്റെ വിശപ്പിന്റെ വിഷമം അറിയുവാനും അതോടൊപ്പം പാവപെട്ടവരോടുള്ള കാരുണ്യത്തിന്റെ നീരുറവു വര്‍ദ്ധിപ്പിക്കാനും നോമ്പിലൂടെ സാധിക്കേണ്ടതാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത സംഗമത്തില്‍ ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍ മുഖ്യാതിഥിയായിരുന്നു. ഇസ്മാഈല്‍ ദേശമംഗലം ഊരകം റംസാന്‍ സന്ദേശം നല്‍കി.
സയ്യദ് സഹല്‍ തങ്ങള്‍,സയ്യിദ് ഉബൈദുള്ള തങ്ങള്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, അബൂബക്കര്‍ ദാരിമി ആലംപാടി, മുസ്തഫ ബാഖവി, എം.സി.സുബൈര്‍ ഉദവി, അബ്ബാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ച
ഇഫ്താര്‍ മീറ്റില്‍ അഞ്ഞൂറില്‍പരം ആളുകള്‍ പങ്കെടുത്തു. അബ്ദുള്ള കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുള്ള ഫൈസി, അബ്ദുല്‍കരീം ഫൈസി കീഴാറ്റൂര്‍. അബ്ദുല്‍ ഹക്കീം വാഫി, സവാദ് പേരാമ്പ്ര തുടങ്ങിയവരും വിഖായ വളണ്ടിയര്‍മാരും ഇഫ്താറിന് നേതൃത്വം നല്‍കി. ഹാഫിള് ജഹ്ഫര്‍ വാഫി സ്വാഗതവും അബ്ദുല്‍ ബാരി ഹുദവി നന്ദിയും പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment