Latest News

ട്രെയിനിനു കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്‌: ട്രെയിനിനു കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. എറണാകുളം കടവന്ത്ര സ്വദേശി കെ സെബാസ്റ്റ്യന്‍ (39) ആണ്‌ അറസ്റ്റിലായത്‌. [www.malabarflash.com]

കഴിഞ്ഞ മാസം കാസര്‍കോട്ടാണ്‌ കേസിനു ആസ്‌പദമായ സംഭവം. കല്ലേറില്‍ യാത്രക്കാരന്‌ പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം മറ്റൊരു വണ്ടിക്കു കല്ലെറിയാന്‍ ശ്രമിക്കവേയാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. 

എ എസ്‌ ഐ രാജന്‍ എടയാത്ത്‌, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ശശി, സഞ്‌ജയ്‌ കുമാര്‍, ചിത്രരാജ്‌, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.