Latest News

ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി ചരിത്രം സൃഷ്ടിച്ചു: ചെർക്കളം

പള്ളിക്കര: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ് ലിം ലീഗ് ആവിഷ്ക്കരിച്ച സമാശ്വാസ പദ്ധതി ജില്ലയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള പറഞ്ഞു.[www.malabarflash.com]

സാമ്പത്തികമായ പ്രയാസം നേരിട്ടുന്നവരെ കണ്ടെത്തി അവർക്ക് വീടും ചികിത്സാ സഹായങ്ങളും നൽകാൻ ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതിയിലൂടെ മുസ്ലിം ലീഗിനും കെ.എം.സി.സിക്കും മറ്റു പോഷക സംഘടനകൾക്കും സാധിച്ചിട്ടുണ്ടെന്ന് ചെർക്കളം പറഞ്ഞു.

പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. 700 പേർക്ക് ശിഹാബ് തങ്ങൾ സമാശ്വ പദ്ധതിയുടെ വിതരണോദ്ഘാടനം ചന്ദ്രിക ഡയറക്ടർ ഡോ. പി. എ. ഇബ്രാഹിം ഹാജി നിർവഹിച്ചു. 

മുസ് ലിം യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ സാബിർ. വി ഗഫാർ മുഖ്യ പ്രഭാഷണവും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ദീൻ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണവും നടത്തി. 

 എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളിക്കര പഞ്ചായത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി അവാർഡ് സമ്മാനിച്ചു. 

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ,  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,  കെ.ഇ.എ.ബക്കർ , കല്ല ട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.ബി.ഷാഫി,  തൊട്ടി സാലിഹ് ഹാജി, കെ.എ.അബൂല്ല ഹാജി, ഹംസ തൊട്ടി, അഷറഫ് എടനീർ,  ടി.ഡി.കബീർ, പി.എ. അബൂബക്കർ ഹാജി, ഹാരിസ് തൊട്ടി, എം.എച്ച് മുഹമ്മദ്ക്കുഞ്ഞി, സോളാർ കുഞ്ഞാമദ് ഹാജി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുൽ റഹിമാൻ പ്രസംഗിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.