Latest News

സിപിഐ എം സായഹ്ന ധര്‍ണ നടത്തി

ഉദുമ: ഭക്ഷണത്തിനായി കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയ ഉത്തരവിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സായഹ്ന ധര്‍ണ നടത്തി[www.malabarflash.com]

മാങ്ങാട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം കെ വിജയന്‍, വി ആര്‍ ഗംഗാധരന്‍, എം കുമാരന്‍, കെ സന്തോഷ്‌കുമാര്‍, ടി കെ അഹമ്മദ്ഷാഫി എന്നിവര്‍ സംസാരിച്ചു.
പള്ളിക്കരയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍, പി കെ അബ്ദുള്ള, എം എച്ച് ഹാരിസ്, ബാലസംഘം ജില്ലാ സെക്രട്ടറി വി സൂരജ് എന്നിവര്‍ സംസാരിച്ചു. 

പനയാല്‍ പെരിയാട്ടടുക്കത്ത് വനിത സാഹിതി ജില്ലാ സെക്രടറി ഡോ.പൂമണി പുതിയറക്കല്‍ ഉദ്ഘാടനം ചെയ്തു. പി മണിമോഹന്‍, എം ഗൗരി, അജയന്‍ പനയാല്‍, ടി മുഹമ്മദ്കുഞ്ഞി, എ ബാലകൃഷ്ണന്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

പാക്കം ചെര്‍ക്കാപ്പാറയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ വി ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി, പി ഇന്ദിര, കെ രവീന്ദ്രന്‍, ടി അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

തച്ചങ്ങാട് മൗവ്വലില്‍ കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വി വി സുകുമാരന്‍, എം കരുണാകരന്‍, നാരായണന്‍ കുന്നൂച്ചി, ബാലന്‍ കുതിരക്കോട് എന്നിവര്‍ സംസാരിച്ചു. 

ചട്ടഞ്ചാലില്‍ ഏരിയാ സെക്രട്ടറി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിക്കണ്ണന്‍, ഇ കുഞ്ഞമ്പുനായര്‍, ബി മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. 

കോളിയടുക്കത്ത് മധുമുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ഇ മനോജ്കുമാര്‍, എന്‍ വി ബാലന്‍, ടി മുരളീധരന്‍, എസ് വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. 

മേല്‍പറമ്പില്‍ കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ കൊക്കാല്‍, കെ ബാബു, ഹബീബ് മാണി എന്നിവര്‍ സംസാരിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.