Latest News

ഹോളി ഖുർആൻ പുരസ്‌കാര മത്സരം : ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാർഥി

ദുബൈ: രാജ്യാന്തര ഹോളി ഖുർആൻ പുരസ്‌കാര മത്സരത്തിൽ ഇ​പ്രാവശ്യം ഇ​ന്ത്യയെ പ്ര തിനിധീക​രിക്കുന്നത്​​​മലയാളി വിദ്യാർ​ഥി​. കാരന്തുർ മർകസ് സഖാഫത്തി സുന്നിയ്യയുടെ കീഴിൽ പൂനൂരിൽ പ്രവർത്തിക്കുന്ന മർകസ് ഗാർഡ​നിലെ​വിദ്യാ​ഥി​​ ജാബിർ ഹസൻ (19) ആണ് മറ്റു നൂറോളം വരുന്ന ലോക രാജ്യങ്ങളിലെ മത്സരാർ​ഥികളോടൊപ്പം ​മാറ്റുരക്കുക.​[www.malabarflash.com] ​

പാലക്കാട് വല്ലപ്പുഴയിൽ വല്ലപ്പുഴ ഹൗസി​ൽ ​മുഹമ്മദലി-ആയിഷ ദമ്പതികളുടെ ​മകനാണ്. ബിഎസ്​സി ​സൈക്കോളജി വിദ്യാർ​ഥി ​കൂടിയായ ജാബിർ​.​കുറഞ്ഞ മാസങ്ങൾ കൊ​ണ്ട്​ ഖുർആൻ മനഃപാഠമാക്കിയ​ യുവാവ്​ യുഎഇയിൽ നടന്ന വിവിധ ഖുർആൻ മത്സരങ്ങളിൽ ജേതാവാ​യിരുന്നു.

ഈ റമ​സാനിൽ അബുദാബി മതകാര്യ വകുപ്പ് നടത്തിയ ഖുർആൻ മനഃപാഠ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഒഴിവു സമയങ്ങൾ ഖുർആൻ പാരായണത്തിന് വേണ്ടി ചെല​വഴിക്കുന്ന ​ജാബിർ ആദ്യമായിട്ടാണ് ​രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കുന്നത്. അനുജൻ ജുനൈദും ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ട്. 

മത്സരത്തിൽ പങ്കെടുക്കാൻ ജാബിർ കഴിഞ്ഞ ദിവസം ദുബൈയി​ൽ എത്തിച്ചേർന്നു. 2009 ൽ ഇന്ത്യയെ പ്രതിനിധീകരി​ച്ച് പങ്കെടുത്തിരുന്നത് ​​മർകസ് വിദ്യാർ​ഥി​ ഇബ്രാഹി​മായി​രുന്നു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.