Latest News

അധ്യാപക കൂട്ടായ്മയില്‍ ഇസ്‌ലാമിയ സ്‌കൂളിലെ ഒന്നാംതരം ഒന്നാന്തരമാക്കി

ഉദുമ: ജോലി ചെയ്യുന്ന സ്‌കൂളിലെ ഒന്നാം തരത്തിന് അധ്യാപക കൂട്ടായ്മ ഡിജിറ്റല്‍ ക്ലാസ് മുറിയൊരുക്കി പ്രവേശനോത്സവ സമ്മാനമായി സമര്‍പ്പിച്ചു. ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് ഡിജിറ്റല്‍ എ.സി ക്ലാസ് മുറി ഒരുക്കിയത്.[www.malabarflash.com]

ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, അധ്യാപകരായ പി. സുജിത്ത്, സി.ടി ലീലാമ്മ, എ. ബിന്ദു, കെ.എ അസീസ് റഹ്മാന്‍, പി. പ്രിജിന, എം. ബവിത, എ. ഗീത, എ.പി മുക്കീമുദ്ദീന്‍, സി. ശ്രീജ, കെ. പ്രീതി എന്നിവര്‍ ചേര്‍ന്ന് രണ്ടേകാല്‍ ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറി ഒന്നാംതരമാക്കിയത്. 

ഡിജിററല്‍ പ്രോജക്‌ററര്‍, ശബ്ദ വിന്യാസത്തിനുള്ള ഉപകരണങ്ങള്‍, ഫാന്‍, വെളിച്ച സംവിധാനങ്ങള്‍ തുടങ്ങിയവ മുറിക്കകത്ത് ഒരുക്കി.
ക്ലാസ് മുറി ബേക്കല്‍ എ.ഇ.ഒ സീനിയര്‍ സുപ്രണ്ട് പി.എം നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു.
സാഹിറ എം.എ റഹ്മാന്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. 

മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കാപ്പില്‍ കെ.ബി.എം ഷരീഫ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നഫീസ പാക്യാര, ഷരീഫ് എരോല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സത്താര്‍ മുക്കുന്നോത്ത്, ഷംസുദ്ധീന്‍ ബങ്കണ, ഹംസ ദേളി, സിദ്ദീഖ് ഈച്ചിലിങ്കാല്‍, പി. സുജിത്ത് പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.