Latest News

പെരുന്നാൾ ആർഭാട രഹിതമാക്കണം: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്

കാഞ്ഞങ്ങാട്∙ ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അഭയാർഥികളാക്കപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്ന കോടിക്കണക്കിനു മനുഷ്യരോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനവുമായി അവർക്കായുള്ള പ്രാർഥനകളോടെ ഈദാഘോഷം ക്രമീകരിക്കാൻ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് എന്നിവർ അഭ്യർഥിച്ചു.[www.malabarflash.com]

പെരുന്നാൾ നോമ്പുകാരന്റെ ആഘോഷമാണ്. ഭംഗിയുടേതെന്ന പോലെ പ്രാർഥനകളുടെയും കൂടെ ദിനമായിട്ടാണ് പെരുന്നാളിനെ മതം വീക്ഷിക്കുന്നത്.

ആർഭാടങ്ങളിലൂടെയും ആഭാസങ്ങളിലൂടെയും കൊണ്ടാടേണ്ടതല്ല പെരുന്നാൾ. മാനവിക സൗഹൃദവും ബന്ധങ്ങളുടെ പുനഃസമാഗമവും കൊണ്ടു നിറമുള്ളതാകണം അത്. 

ത്രസിപ്പിക്കുന്ന സംഗീത പരിപാടികളും ഗതാഗത നിയമ ലംഘനവും പൊതുജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കും. പെരുന്നാളിന്റെയോ ഇസ്‍ലാമിക ആഘോഷങ്ങളുടെയോ മുദ്രകളല്ല അവയൊന്നും. അനുവദനീയമായവയെ നെഞ്ചോട് ചേർത്തും അരുതായ്മകളോട് അകലം പാലിച്ചും ഈദാഘോഷം മാതൃകാപരമാകണമെന്നും ഇവർ പറഞ്ഞു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.