നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണവുമായെത്തിയ യാത്രക്കാരനെ കസ്റ്റംസ് എയർ ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. കോഴിക്കോട് അടിവാരം പറമ്പത്ത് മുജീബ് ആണ് പിടിയിലായത്.[www.malabarflash.com]
ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബായിൽ നിന്നു നെടുന്പാശേരിയിലേക്കു വന്ന ഇ-072 ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ എത്തിയത്. 1.165 കിലോഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിൽ ഏഴ് കഷണങ്ങളായിട്ടാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസിനു സംശയം തോന്നിയതിനാൽ ലഗേജ് വിശദമായി പരിശോധിപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇവ വെള്ളി കളർ ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
വിമാനത്താവളത്തിലെത്തുമ്പോൾ കൈപ്പറ്റാൻ ആളു വരുമെന്ന് പറഞ്ഞ് ദുബായിലെ ഒരു സുഹൃത്ത് കൈമാറിയതാണ് ഈ പൊതിയെന്നും സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പ്രതി കസ്റ്റംസിനോട് വെളിപ്പെടുത്തിയത്.

കസ്റ്റംസ് അഡീഷണൽ കമ്മീണർ എസ്. അനിൽകുമാർ, അസി. കമ്മീഷണർമാരായ കെ.പി. ശിവദാസ്, ഇ.വി. ശിവരാമൻ, റോമി എൻ. പൈനാടൻ, സൂപ്രണ്ടന്റുമാരായ ആർ. ലത, ജി.എൻ. ലക്ഷ്മി നാരായണൻ, കെ.പി. മജീദ്, കെ. ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.

No comments:
Post a Comment