Latest News

റിയാസ് മുസ്‌ല്യാരുടെ കൊലയ്ക്ക് പിന്നില്‍ ബി.ജെ.പി നേതൃത്വം: ഇ പി ജയരാജന്‍

കോഴിക്കോട്: കാസര്‍കോട് പഴയചൂരിയില്‍ മദ്രസ അദ്ധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കഴുത്തറുത്തു കൊലപ്പെടുത്തിയതിനു പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ടെന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.[www.malabarflash.com] 

നിലവില്‍ കൊലപാതകത്തില്‍ നേരില്‍ പങ്കെടുത്ത മൂന്നുപേരെമാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നുപേരും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഗൗരവതരമായ ആരോപണവുമായി സിപിഐഎം ഉന്നത നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കലാപം നടത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. ഗോവധത്തിന്റെ പേരില്‍ ദളിതരെയും മുസ്ലിങ്ങളെയും വേട്ടയാടുകയാണ്. സംഘപരിവാര്‍ മൃഗങ്ങളുടെ സംഘടനയായി മാറിയിരിക്കുകയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും നേരെ നടന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കോഴിക്കോട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.