Latest News

20 എം ബി സെന്‍സര്‍ സെല്‍ഫി ക്യാമറയുമായി ജിയോണി എ 1 ലൈറ്റ്

ജിയോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ജിയോണി എ 1 ലൈറ്റ് വിപണിയില്‍. 20 എം ബി സെന്‍സറുമുളള സെല്‍ഫി ക്യാമറയും 13 എം ബി എല്‍ ഇ ഡി ഫ്‌ലാഷോടു കൂടിയ റിയല്‍ ക്യാമറയുമായാണ്‌ ജിയോണി എ 1 ലൈറ്റ് വിപണിയിലെത്തിയത്‌.[www.malabarflash.com]

നേപ്പാളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. മറ്റെവിടെയെങ്കിലും ഫോണ്‍ ഇറക്കുന്നുണ്ടോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

3 ജി ബി റാം, 32 ജി ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് ജിയോണി എ 1 ലൈറ്റിന്റെ സ്റ്റോറേജില്‍ ഉള്ളത്.

എ 1 ലൈറ്റിന്റെ ബാറ്ററി 4,000എം എ എച്ചാണ്. കമ്പനി നിയമപ്രകാരം 295 മണിക്കൂര്‍ ഈ ഫോണിന് സ്റ്റാന്‍ഡ്‌ബൈ ടൈം എന്നാണ് പറയുന്നത്.


Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.