ദുബൈ: ദുബൈ ആംബുലൻസ് സേവന കോർപ്പറേഷ (ഡി.സി.എ.എസ്) നിലെ മെഡിക്കൽ ഡിസ്പാച്ചറായ മലയാളി യുവാവിന്റെ സമയയോചിത ഇടപെടൽ 45കാരന്റെ ജീവൻ രക്ഷിച്ചു.[www.malabarflash.com]
കാസര്‍കോട് പടന്ന തെക്കേപ്പുറത്ത് കരീം ഹാജിയുടേയും റഹ്മത്തിന്റെയും ഇളയ മകൻ ഷഫീഖ് കോളേത്ത് ആണ് മുംബൈ സ്വദേശി മാർക്ക് അറഞ്ഞോയുടെ ‘രണ്ടാം ജൻമ’ത്തിന് നിമിത്തമായത്.
വൻകിട ഹോട്ടൽ ശൃംഖലയിൽ ഉദ്യോഗസ്ഥനായ മാർക് സഹോദരി ഗെയിൽ ഡിസൂസയുടെ വീട്ടിൽ കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ബന്ധുക്കൾ ആംബുലൻസ് സഹായത്തിനായുള്ള 999 നമ്പറിൽ ബന്ധപ്പെട്ടു.
റംസാന്നിലെ നോമ്പു തുറ സമയമാകയാൽ സഹായം ലഭിക്കാനും ആംബുലൻസ് എത്താനും താമസം നേരിട്ടേക്കുമെന്ന ഭയത്തോടെയാണ് അവർ ഫോൺ ചെയ്തത്. എന്നാൽ ദുബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന ഡി.സി.എ.എസ് ഡെസ്കിൽ ജോലി ചെയ്യുന്ന ഷഫീഖ് ഒട്ടും വൈകാതെ ഫോൺ അറ്റൻറു ചെയ്തു. വിവരം അറിഞ്ഞയുടൻ വിളിച്ചയാളെ സമാശ്വസിപ്പിച്ച ഇദ്ദേഹം പ്രഥമ ശുശ്രൂഷ നൽകാൻ ബന്ധുക്കൾക്ക് നിർദേശം നൽകി.
ശ്വാസം നിലച്ച നിലയിലാണെന്നു പറഞ്ഞ് ബന്ധുക്കൾ പരിഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചവർക്ക് നൽകേണ്ട ആദ്യ ശുശ്രൂഷയായ കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ (സി.പി.ആർ) നൽകാൻ പ്രേരിപ്പിച്ചു. ഇതേ സമയം മറ്റൊരു ഫോണിലൂടെ ആംബുലൻസിലേക്കും നിർദേശങ്ങൾ നൽകി.
ബന്ധുക്കൾ സി.പി.ആർ ചെയ്തു കൊണ്ടിരിക്കെ അഞ്ചു മിനിറ്റിനകം വിദഗ്ധ ഡോക്ടർ ഉൾപ്പെട്ട രണ്ട് ആംബുലൻസുകൾ വീട്ടിലെത്തി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഖലീഫ മെഡിസിറ്റിയിൽ ശസ്ത്രക്രിയക്ക് വിധേയനായ മാർക്ക് അറിഞ്ഞോ സുഖം പ്രാപിച്ചയുടൻ ആദ്യം ചെയ്തത് ജീവ രക്ഷക്ക് സഹായിച്ച ആംബുലൻസ് കോർപറേഷനും ശഫീഖിനും നന്ദി അറിയിക്കുകയാണ്.
ആശുപത്രി വിട്ടാലുടൻ ഇൗ സേവകരെ നേരിൽ വന്നു കാണുമെന്നും അദ്ദേഹം പറഞ്ഞു. ഷഫീഖിന്റെ നിർദേശങ്ങളാണ് സഹോരന്റെ ജീവൻ തിരിച്ചു നൽകിയതെന്ന് ഗെയിൽ ഡിസൂസ പറഞ്ഞു. റംസാൻ മാസത്തിൽ ചെയ്ത ഏറ്റവും നല്ല കർമമായി കരുതുകയാണ് ഷഫീഖ് ഇൗ നൻമയെ. മംഗലാപുരത്തു നിന്ന് ബി.എസ്സി നഴ്സിങ് പൂർത്തിയാക്കിയ ഇദ്ദേഹം അഞ്ചു വർഷമായി ഡി.സി.എ.എസിൽ ജോലി ചെയ്തു വരികയാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

ദിവസേന നിരവധി പേർക്ക് ആംബുലൻസ് കോർപറേഷന്റെ സേവനം ലഭ്യമാവുന്നുണ്ടെങ്കിലും സഹായം ലഭിച്ചവർ സുഖം പ്രാപിച്ച ശേഷം തിരിച്ചു വിളിച്ചു നന്ദി പറയുന്നത് അപൂർവ സംഭവമാണ്.
(കടപ്പാട്: മാധ്യമം)Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment