Latest News

തോക്കുചൂണ്ടി ഭീഷണി: പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേസ്‌

കോ​ട്ട​യം: തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി.​ജോ​ർ​ജി​നെ​തി​രേ കേ​സ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. [www.malabarflash.com]

മു​ണ്ട​ക്ക​യ​ത്ത് ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാന്റേഷന്‍റെ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

എ​സ്റ്റേ​റ്റ് കൈ​യേ​റി ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച താ​മ​സം തു​ട​ങ്ങി​യി​രു​ന്നു. ഇ​വ​രെ ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി​വി​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​റ​ക്കി​വി​ട്ട തൊ​ഴി​ലാ​ളി​ക​ൾ എം​എ​ൽ​എ​യു​ടെ സ​ഹാ​യം തേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​റ​ക്കി​വി​ട്ട​വ​രെ കൂ​ടി എ​സ്റ്റേ​റ്റി​ൽ താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ പ്ര​കോ​പി​ത​നാ​യി പ്ലാന്റേഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ തോ​ക്കു​ചൂ​ണ്ടി​യ​ത്.

അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യാ​ണ് ത​ങ്ങ​ൾ​ക്ക് നേ​രെ എം​എ​ൽ​എ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് എം​എ​ൽ​എ തോ​ക്കെ​ടു​ത്ത​ത്. ത​ങ്ങ​ളു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്നും എം​എ​ൽ​എ ഭീ​ഷ​ണി മു​ഴ​ക്കി. 

സം​ഭ​വ സ​മ​യം പോ​ലീ​സ് സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് എം​എ​ൽ​എ​യെ പി​ന്തി​രി​പ്പി​ച്ച​തെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.