Latest News

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വീണ്ടും അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍

കൊ​ച്ചി: വി​വി​ധ കേ​സു​ക​ളി​ൽ 2016 ഡി​സം​ബ​ർ 30ന​കം അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഓ​ഫീ​സു​ക​ൾ മു​ഖേ​ന​യോ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ൾ മു​ഖേ​ന​യോ മാ​റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.[www.malabarflash.com]

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ തൊ​ണ്ടി​യാ​യി കീ​ഴ്ക്കോ​ട​തി​ക​ളി​ൽ സൂ​ക്ഷി​ച്ചി​ക്കു​ന്ന ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

കോ​ട​തി​ക​ളി​ലു​ള്ള അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ മേ​യ് 12ന് ​കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​വും ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

നോ​ട്ടു​ക​ൾ മാ​റാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഈ ​വി​ഷ​യം സ്വ​മേ​ധ​യാ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.