Latest News

കണ്ണൂരിൽ കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍

കണ്ണൂർ: പയ്യാവൂര്‍ വില്ലേജ് ഓഫീസറെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് സംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പയ്യാവൂര്‍ വില്ലേജ് ഓഫീസര്‍ ചെങ്ങളായി സ്വദേശി സൈദ്ദിനെയാണ് വിജിലന്‍സ് ഡിൈവഎസ്പി. എ.വി.പ്രദീപ്കുമാര്‍ 50000 രൂപ സഹിതം പിടികൂടിയത്.[www.malabarflash.com]

പൈസക്കരി സ്വദേശി അജിത്കുമാറിന്റെ പരാതിയിലാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് 50000 രൂപയ്ക്ക് വില്ലേജ് ഓഫീസര്‍ സമ്മതിക്കുകയും പൈസക്കരിയിലെ അജിത്കുമാര്‍ സ്ഥലത്തെത്തിയ ശേഷം പണം മതിയെന്നും സൈദ്ദ് പരാതിക്കാരനെ അറിയിക്കുകയും ചെയ്തു.

വഴിയില്‍വെച്ച് അജിത്കുമാര്‍ 50000 രൂപ വില്ലേജ് ഓഫീസറുടെ കൈയ്യില്‍ ഏല്‍പിക്കുകയും സംഭവസ്ഥലത്തുവെച്ച് വില്ലേജ് ഓഫീസറെ പണം സഹിതം പിടികൂടുകയും ചെയ്തു. പിന്നീട്, പയ്യാവൂര്‍ ടൗണിലുള്ള വില്ലേജ് ഓഫീസില്‍വെച്ച് വിരലടയാളം അടക്കം രേഖപ്പെടുത്തുകയും പരാതിക്കാരന്റെ തെളിവെടുക്കുകയും ചെയ്തു. ഉച്ചയോടെ വില്ലേജ് ഓഫീസറുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വില്ലേജ് ഓഫീസറായ സൈദ്ദ് ഇതിനു മുമ്പും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. വില്ലേജ് ഓഫീസറെ പിടികൂടിയതറിഞ്ഞ് നിരവധി നാട്ടുകാരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പയ്യാവൂർ പഞ്ചായത്തിൽ നിരവധി ചെങ്കൽ തൊഴിലാളികളെ നിയമങ്ങളുടെ പേര് പറഞ്ഞു ലക്ഷകണക്കിന് രൂപയാണ് കൈക്കൂലിയായി വാങ്ങിയിരുന്നത്.

നാട്ടുകാർ കൂവിയും കുപ്പി എറിഞ്ഞുമാണ് രോഷം തീർത്തത്. കഴിഞ്ഞ രണ്ടു വർഷമായി വില്ലേജ് ഓഫീസർ ആയിരുന്ന സയ്യിദ് ലക്ഷങ്ങൾ കൈക്കൂലി ഇനത്തിൽ സമ്പാദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.