Latest News

ബണ്ട്വാളിൽ നിരോധനാജ്ഞ നീട്ടി

മംഗളൂരു: ചൊവ്വാഴ്ച വൈകിട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത ബണ്ട്വാള്‍ കല്ലട്ക്ക മേഖലയിലെ നാല് താലൂക്കുകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 21 വരെ നീട്ടി.[www.malabarflash.com] 

ബണ്ട്വാള്‍, പുത്തൂര്‍, സുള്ള്യ, ബല്‍ത്തങ്ങാടി താലൂക്കുകളിലാണു 144ാം വകുപ്പ് പ്രകാരമുളള നിരോധനാജ്ഞ. മേഖലയില്‍ ബുധനാഴ്ച അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സംഘര്‍ഷഭീതി നിലനില്‍ക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു കൊണ്ടു ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.ജെ.ജഗദീഷ ഉത്തരവ് ഇറക്കിയത്.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.