Latest News

റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

കാസര്‍കോട്: പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്രസാധ്യാപകനുമായ റിയാസ് മുസ്ലിയാരെ  കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.[www.malabarflash.com]

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം. അശോകനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സര്‍ക്കാറിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഉത്തരവ്. മറ്റു ചില സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിനെ സമീപിച്ചിരുന്നു.
ബുധനാഴ്ച മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പ്രത്യേക അന്വേഷണ സംഘവും കോഴിക്കോട് വെച്ച് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യും.
കഴിഞ്ഞ മാര്‍ച്ച് 21നാണ് റിയാസ് മുസ്ലിയാരെ പള്ളിയോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ റിമാണ്ടിലാണ്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.