Latest News

വ്യാ​ഴാ​ഴ്ച വ​രെ മ​ഴ തു​ട​രും; സ​ർ​ക്കാ​ർ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്‌. ദി​വ​സ​വും 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.[www.malabarflash.com]

ഇ​തേ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​ക്കെ​ടു​തി​ക​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​ദേ​ശി​ച്ചു.

മൂ​ന്നു​ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് തോ​രാ​തെ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ല്ലാ ദി​വ​സ​വും സ്ഥി​തി​ഗ​തി​ക​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​മാ​ർ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്ക​ണം. താ​ലൂ​ക്കു​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള​ള യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബീ​ച്ചു​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ഡി​റ്റി​പി​സി മു​ഖേ​ന അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ൾ​ക്ക് കു​റു​കെ​യു​ള​ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ഴ വെ​ള്ള​പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ത​ട​​യാ​നും നി​ർ​ദേ​ശം ന​ൽ​കി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.