Latest News

വൈ​ദ്യു​തി ക​ന്പി അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ലൈ​ൻ​മാ​ൻ മ​രി​ച്ചു

ചാ​വ​ക്കാ​ട്: മ​രം വീ​ണ​തി​നെ​തു​ട​ർ​ന്ന് വൈ​ദ്യു​തി​ക​ന്പി​ക​ൾ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ലൈ​ൻ​മാ​ൻ മ​ര​ണ​മ​ട​ഞ്ഞു. ചാ​വ​ക്കാ​ട് വൈ​ദ്യു​തി ഓ​ഫി​സി​ലെ ലൈ​ൻ​മാ​ൻ തി​രു​വ​ന​ന്ത​പു​രം പേ​ട്ട ആ​ന​യ​റ ക​ല്ലും​മൂ​ട് പോ​റ്റി​വി​ളാ​ക​ത്ത് ശ്രീ​കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ​ടി കി​ഴ​ക്ക് കൊ​ല്ലം​കു​ഴി​പ​റ​ന്പി​ന​ടു​ത്താ​ണ് അ​ത്യാ​ഹി​ത​മു​ണ്ടാ​യ​ത്.

ക​ന്പി​ക​ൾ അ​ഴി​ച്ചു​മാ​റ്റുന്നതിനിടെ ‌അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​സ്റ്റ് ഒ​ടി​ഞ്ഞ് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യ​രു​ന്നു. പോ​സ്റ്റി​ന​ടി​യി​ൽ​പ്പെ​ട്ട ശ്രീ​കു​മാ​റി​ന്‍റെ ത​ല​യ്ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻതന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.