Latest News

കപ്പൽ ബോട്ടിലിടിച്ച സംഭവം: ക്യാപ്റ്റൻ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ ആംബർ-എൽ എന്ന കപ്പലിന്‍റെ ക്യാപ്റ്റനെ കൊച്ചി കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

ക്യാപ്റ്റനെ കൂടാതെ സെക്കൻഡ് ഓഫീസർ, സീമെൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 10ന് കൊച്ചി പുറംകടലിൽവച്ചായിരുന്നു അപകടം.

കാർമൽമാത ബോട്ടാണ് ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പാനമയിൽ രജിസ്റ്റർ ചെയ്ത ആംബർ-എൽ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത്. അപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു. ഒരാളെ കാണാതായി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.