Latest News

കൂളിക്കുന്ന്‌ മദ്യഷാപ്പ്‌ വിരുദ്ധ അനിശ്ചിതകാല രാപകല്‍ സമരം നൂറ്‌ ദിനങ്ങള്‍ പിന്നിടുന്നു

ഉദുമ: ജനവാസ കേന്ദ്രമായ കൂളിക്കുന്നില്‍ ബീവറേജസ്‌ ഔട്ട്‌ലറ്റ്‌ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മാസങ്ങളായി നടന്നുവരുന്ന അനിശ്ചിതകാല രാപകല്‍ സമരത്തിന്റെ നൂറാം സമരദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “സമരശതകം” ജനജാഗ്രത സദസ്സും, ഇഫ്‌താര്‍ സംഗമവും ബുധനാഴ്ച വൈകുന്നേരം അഞ്ച്‌ മുതല്‍ കൂളിക്കുന്ന്‌ മദ്യഷാപ്പ്‌ വിരുദ്ധ സമര മര ചുവട്ടില്‍ നടക്കും. പ്രദീപ്‌ മാലോത്ത്‌ മുഖ്യ പ്രഭാഷണം നടത്തും.[www.malabarflash.com] 

നൂറ്‌ ദിവസങ്ങളായി നടന്ന്‌ വരുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമരമരം, രാക്കൂട്ടായ്‌മ, കഞ്ഞിവെപ്പ്‌ സമരം, കയ്യൊപ്പ്‌, മനുഷ്യമതില്‍, പ്രതിരോധ വേദി, ചിത്രസമരം, നില്‍പ്പ്‌ സമരം തുടങ്ങി വിവിധ വ്യത്യസ്‌ത സമര പരിപാടികളിലൂടെ കൂളിക്കുന്ന്‌ മദ്യഷാപ്പ്‌ വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. 

നേരത്തെ ചെമ്മനാട്‌ പഞ്ചായത്ത്‌ ഐക്യകണ്‌ഠേന അനുമതി നിഷേധിച്ചിട്ടും കഴിഞ്ഞ മാസം 22ന്‌ വന്‍ പോലീസ്‌ സന്നാഹത്തോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ ബീവറേജസ്‌ ഔട്ട്‌ലറ്റ്‌ പ്രവര്‍ത്തനം ആരംഭിക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ ശ്രമം നടത്തിയിരുന്നു. അന്നു പോലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

ചെമ്മനാട്‌ പഞ്ചായത്ത്‌ അധികൃതര്‍ സ്റ്റോപ്പ്‌ മെമോ നല്‍കി ഔട്ട്‌ലറ്റ്‌ പൂട്ടിക്കുകയായിരുന്നു.തുടര്‍ന്ന്‌ ബീവറേജസ്‌ കോര്‍പ്പറേഷനും, സമരസമിതിയും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ 



Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.