പടന്നക്കാട്: ''ഈ വാകമരച്ചോട്ടിൽ" ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ കാൻസർ രോഗികൾക്കായുള്ള ഹെയർ ഡൊണേഷൻ ക്യാമ്പിന്റെ രണ്ടാം ഘട്ടം പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ചിൽ വച്ച് നടന്നു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഇഷ കിഷോർ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് ഉലൂജി അദ്ധ്യക്ഷനായിരുന്നു. ഫാ. ഷിന്റോ ആലപ്പാട്ട് മുഖ്യാതിഥിയായി കേരള ബ്യൂട്ടിഷ്യൻ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റീത്ത പദ്മരാജ്, അസിസ്റ്റൻറ് ഗവൺമെന്റ് പ്ലീഡർ അഡ്വ. ആശാലത എം. മാതൃഭൂമ-ഗൃഹലക്ഷ്മിവേദി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രമ ടീച്ചർ, കോഡിനേറ്റർ ശ്രീ.ഇ.വി.ജയകൃഷ്ണൻ, ഭാരവാഹി ശ്രീമതി. ദാക്ഷായണി, അഡ്വ. അനുപ്രിയ എൻ വി എന്നിവർ സംസാരിച്ചു.
അമ്പിളി കെ ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജിത്ത് മഞ്ചക്കൽ നന്ദി പ്രകാശിപ്പിച്ചു.
ഗവ. അസിസ്റ്റന്റ് പ്ലീഡർ എം അശാലത, ഹൈസ്ക്കൂൾ ഡിഗ്രി വിദ്യാർത്ഥിനികളടക്കം പതിനാറ് പേർ മുടി ദാനം ചെയ്തു. തുടർന്ന് നടന്ന പാലിയേറ്റീവ് കെയറിൽ യുവജനങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഇനിഷ്യേറ്റീവ് ഇൻ പാലീയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി ശ്രീ. അജയകുമാർ ക്ലാസ് കൈകാര്യം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment