Latest News

ഉമ്മ മര ചോട്ടിലിരുന്ന് കുട്ടികളുടെ പുസ്തക വായന

ഉദുമ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഉദുമ ഇസ് ലാമിയ എ.എൽ.പി. സ്കൂളിലെ കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിച്ചു. സ്കൂളിലെ ജൈവ പാർക്കിലെ ഉമ്മ മര ചോട്ടിലിരുന്നാണ് കുട്ടികൾ വായനാനുഭവം പങ്ക് വെച്ചത്.[www.malabarflash.com]

വായനാ പക്ഷാചരണം ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തു. വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ പോസ്റ്റർ നിർമ്മാണം ,പുസ്തക പ്രദർശനം, പുസ്തക പരിചയം എന്നിവ നടത്തി .

ജൂലൈ ഏഴ് വരെ നീണ്ടു നിൽക്കുന്ന പക്ഷാചരണത്തിൽ വിസ്മൃതിയിലേക്ക് നീങ്ങുന്ന വായനയെ പരിപോഷിപ്പിക്കാൻ വിജ്ഞാനപ്രദമായ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രശസ്തരായ എഴുത്തുകാരെ സ്കൂളിലേക്ക് ക്ഷണിച്ച് കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം സൃഷ്ടിക്കും. അമ്മമാർക്കുള്ള കൈയ്യെഴുത്ത് മത്സരം, വായനാ മത്സരം എന്നിവ വരും ദിവസങ്ങളിൽ സ്‌കൂളിൽ നടക്കും



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.