Latest News

മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തു എന്നരോപിക്കപ്പെടുന്ന 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മഞ്ചേശ്വരം:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തു എന്നരോപിക്കപ്പെടുന്ന 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.[www.malabarflash.com]

മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച പി.ബി അബ്ദുര്‍റസാഖിനെതിരെ ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് നടപടി.

ആരോപണവിധേയരുടെ വിസ്താരം ഈ മാസം എട്ടിന് ആരംഭിക്കും. ലീഗ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.