Latest News

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ടീമംഗങ്ങള്‍ക്ക് സമ്മാനമായി പശുക്കള്‍

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ അരങ്ങേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ടീമംഗങ്ങള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെ. പശുക്കളെയുംകൊണ്ട് ടൂര്‍ണമെന്റ് നടന്ന മൈതാനിയില്‍ നില്‍ക്കുന്ന ടീമംഗങ്ങളുടെ ഫോട്ടോ ഇപ്പോള്‍ വൈറലാണ്.[www.malabarflash.com]

കന്നുകാലികളെ കശാപ്പ് ചെയ്യുന്ന നിയന്ത്രണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടയാണ് ട്രോഫികള്‍ക്ക് പകരം പശുവിനെ സമ്മാനമായി നല്‍കിയതെന്നാണ് സംഘാടകര്‍ പറയുന്നത്. റബാരി സമുദായമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് റബാരി.

കഴിഞ്ഞ വര്‍ഷം കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയ പ്രതിഭയ്ക്ക് പശുവിനെയായിരുന്നു സമ്മാനമായി സംഘാടകർ നല്‍കിയിരുന്നത്.

'സമൂഹത്തിലെ പ്രധാന ഘടകമാണ് പശുവെന്ന സന്ദേശം ഈ ടൂര്‍ണമെന്റിലൂടെ തങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു. റബാരി സമുദായം കാലികളെ സംരക്ഷിക്കുന്നതിന് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ള സമൂഹമാണ്'. ടൂര്‍ണമെന്റിന്റെ സംഘാടകനായ പ്രകാശ് റബാരി പറയുന്നു.

ഇത്തരത്തില്‍ ഒരു സമ്മാനം ലഭിച്ച തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് കളിക്കാര്‍ ഒരോരുത്തരും അഭിപ്രായപ്പെട്ടു. മാത്രമല്ല പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.