Latest News

വ്യാജപേരില്‍ പള്ളിയിലെത്തി നിസ്‌ക്കാരവും പിരിവും; വികലാംഗ യുവാവ്‌ പിടിയില്‍

മഞ്ചേശ്വരം: വ്യാജ പേരില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി ആള്‍ക്കാരില്‍ നിന്നു പണം കൈപ്പറ്റിയ വിരുതനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസിനു കൈമാറി.[www.malabarflash.com] 

തമിഴ്‌നാട്‌ സ്വദേശി ഗോപാലനെയാണ്‌ പോലീസിനു കൈമാറിയത്‌. ഇയാളെ മഞ്ചേശ്വരം പോലീസ്‌ ചോദ്യം ചെയ്‌തു വരുന്നു. 

ബുധനാഴ്ച  വൈകിട്ടുണ്ടായ സംഭവത്തെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്‌ ഇങ്ങനെ- “ഇന്നലെ മഗ്‌രീബ്‌ നിസ്‌ക്കാരത്തിനായാണ്‌ യുവാവ്‌ ഹൊസങ്കടി ടൗണിലെ പള്ളിയില്‍ എത്തിയത്‌. മൂന്നാമത്തെ വരിയില്‍ കസേരയിട്ടിരുന്നാണ്‌ നിസ്‌ക്കാരം നടത്തിയത്‌. നിസ്‌ക്കാരത്തിനു ശേഷം വികലാംഗനാണെന്നും തമിഴ്‌നാട്‌ സ്വദേശിയും അബ്‌ദുള്ള എന്നാണ്‌ പേരെന്നും പറഞ്ഞു. സഹായിക്കണമെന്നും അവിടെ ഉണ്ടായിരുന്നവരോട്‌ അഭ്യര്‍ത്ഥിച്ചു. മനസ്സലിഞ്ഞ ഏതാനും പേര്‍ സാമ്പത്തികമായി സഹായിച്ചു. എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്‌തപ്പോള്‍ പേര്‌ മാറ്റിപ്പറഞ്ഞു. ഗോപാലന്‍ എന്നാണ്‌ യഥാര്‍ത്ഥ പേരെന്നും ജീവിക്കാനാണ്‌ പേരു മാറ്റിപറഞ്ഞതെന്നും യുവാവ്‌ വിശദീകരിച്ചു. 

ഇതോടെയാണ്‌ വ്യാജപേരില്‍ പള്ളിയിലെത്തി പണം തട്ടുന്ന ആളാണെന്നു വ്യക്തമായത്‌. കൂടുതല്‍ സ്ഥലങ്ങളില്‍ ഇയാള്‍ സമാന തട്ടിപ്പു നടത്തിയിട്ടുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണ്‌ പോലീസിനു കൈമാറിയത്‌.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.