Latest News

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ അറസ്റ്റില്‍. വളവനാട് കോള്‍ഗേറ്റ് ജങ്ഷന് കിഴക്ക് തൈപ്പറമ്പില്‍ വിജേഷിനെ(38) ആണ് നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്.[www.malabarflash.com]

പാതിരപ്പള്ളിക്കു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സോണി (40) എന്ന കോഴിവ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. പ്രതികളെയും ആയുധവും ഒളിപ്പിക്കല്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.

മേയ് ഒന്‍പതിന് ആണ് കൊലപാതകം നടന്നത്. സോണിയെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അഞ്ചുപ്രതികളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പാതിരപ്പള്ളി കട്ടികാട് സാജന്‍ (27), അയ്യങ്കാളി രാമവര്‍മ്മ കവലയ്ക്ക് സമീപം പുതുവല്‍ നന്ദു (23), അയ്യങ്കാളി കവലയ്ക്ക് സമീപം കട്ടമ്പുറത്ത് ഷാരോണ്‍ (21), പൂങ്കാവ് തോട്ടക്കാട് ബിബിന്‍ (23), ആലപ്പുഴ കാളാത്ത് വര്‍ഗീസ് (26) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

സംഭവത്തിനുശേഷം എത്തിയ പ്രതികളുടെ വാളുംമറ്റും അഭിഭാഷകനാണ് ഒളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതു കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പ്രതികളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് കറുകച്ചാല്‍ ആശുപത്രിയില്‍ പോയതും പോലീസ് കണ്ടെത്തിയിരുന്നു.

ഏറെ നാളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ സി.ഐ. ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.