Latest News

അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

നീലേശ്വരം: അബുദാബിയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.[www.malabarflash.com]

പിലിക്കോട്ടെ അച്ചംവീട്ടില്‍ തമ്പായിയുടെ മകന്‍ പുതുക്കൈയിലെ എ.വി.ഭാസ്‌കരനാണു (54) അബുദാബിയില്‍ മരിച്ചത്. അബുദാബിയിലെ ബനിയാസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മാനേജരായിരുന്നു.

ഭാര്യ: വി.ഗീത. മക്കള്‍: ഷനൂബ് (ഐടി മാര്‍ട്ട് കംപ്യൂട്ടര്‍ ഷോപ്, കാസര്‍കോട്), ഡോ.സ്വാതി ഭാസ്‌കര്‍. മരുമകന്‍: വിശാഖ് കരിവെള്ളൂര്‍ പെരളം (ഇന്ത്യന്‍ നേവി). സഹോദരങ്ങള്‍: മോഹനന്‍, കൃഷ്ണന്‍(ബിഎസ്എന്‍എല്‍, നീലേശ്വരം), അനിത. ശനിയാഴ്ച രാവിലെ 

കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി 9.30നു പുതുക്കൈയിലെ വീട്ടിലും 10 നു പിലിക്കോട്ടെ തറവാട് വീട്ടിലും കൊണ്ടുവരും. സംസ്‌കാരം 10.30നു പിലിക്കോട്ടെ സമുദായ ശ്മശാനത്തില്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.