Latest News

ഷാഹുല്‍ ഹമീദ് വധം; കുറ്റപത്രം സമര്‍പ്പിച്ചു

ഉദുമ: മുക്കൂട് സ്വദേശിയും കണ്ണംകുളം ജുമാ മസ്ജിദ് ക്വട്ടേഴ്‌സിലെ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബേക്കല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.[www.malabarflash.com] 

കേസില്‍ പാക്യാരയിലെ മുഹമ്മദ് റഹീസ് (21), കാഉ എന്ന മുഹമ്മദ് ഇര്‍ഷാദ്(19), സാഹിദ് (21), കെ ശിഹാബ് (20), സര്‍ഫ്രാസ് (20), മുഹമ്മദ് ആസിഫ് (25), മുഹമ്മദ് ഷബീര്‍ (25), ഹാരൂഫ് (24) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ സിഐ വിശ്വംഭരന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2015 മെയ് 11ന് രാത്രിയിലാണ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പാലക്കുന്ന് കരിപ്പോടിക്കടുത്ത് വെച്ചാണ് വഴിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാഹുല്‍ഹമീദിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കുറ്റിക്കാട്ടില്‍ പതിയിരുന്ന അക്രമിസംഘം ഇവരെ തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകൊണ്ടാണ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ ആളുമാറിയാണ് സഹോദരങ്ങളെ അക്രമിച്ചത്. 

തലക്കേറ്റ ഗുരുതരമായ പരിക്കായിരുന്നു ഷാഹുലിന്റെ മരണത്തിനിടയാക്കിയത്. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന യു പ്രേമനും ബേക്കല്‍ എസ്‌ഐ പി നാരായണനുമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.