Latest News

ഭാര്യയോടും മകനോടും വിളിച്ച് പറഞ്ഞ് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

രാജപുരം: ഭാര്യയോടും മകനോടും വിളിച്ച് പറഞ്ഞ് വൃദ്ധന്‍ വീട്ട് പറമ്പിന് തൊട്ടടുത്ത ഷെഡില്‍ തൂങ്ങി മരിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചന്ദനക്കാട് കോളിച്ചാലിലെ അബ്രഹാ(74)മാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.[www.malabarflash.com] 

ഭാര്യ അമ്മിണി രാവിലെ ചുള്ളിക്കരയിലേക്ക് പോയിരുന്നു. മകന്‍ ബിജു കോളിച്ചാലില്‍ ജോലിക്കായി പോയതായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ടു പേരെയും ഫോണില്‍ വിളിച്ച് തൂങ്ങി മരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. 

ഒന്നും ചെയ്യരുത് എന്ന് ഞാന്‍ ഉടനെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് ബിജു പറഞ്ഞിരുന്നുവത്രേ. എന്നാല്‍ അമ്മിണിയും ബിജുവും വീട്ടിലേക്ക് എത്തിയപ്പോഴേക്കും അബ്രഹാം ജീവനൊടുക്കിയിരുന്നു. 

രാജപുരം പ്രിന്‍സിപ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.