Latest News

കെ.എസ്.ടി.പി.അവഗണന: ഉദുമയിൽ പ്രതീകാത്മക മനുഷ്യ ഡിവൈഡറും ജനകീയ ഒപ്പുശേഖരണവും ചൊവ്വാഴ്ച

ഉദുമ: കാസര്‍കോട് കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ഹൈവേയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പിക്ക് വേണ്ടി ആര്‍.ഡി.എസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമയില്‍ പ്രതീകാത്മക മനുഷ്യ ഡിവൈഡറും ജനകീയ ഒപ്പുശേഖരണവും സംഘടിപ്പിക്കും[www.malabarflash.com]

ജൂണ്‍ 20ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഉദുമ സിണ്ടിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ക്കുന്നത്. ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ബസ് സ്റ്റാപ്പ് പരിസരത്ത് ജനകീയ ഒപ്പുശേഖരണം നടത്തും

പ്രതീകാത്മക ഡിവൈഡറിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വ്യാപാരികൾ ,തൊഴിലാളി സംഘടനകൾ, ബഹുജനങ്ങൾ ഓട്ടോ- ടാക്സി ഡൈവർമാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ അണിനിരക്കും.
ഒപ്പുശേഖരണം കെ.കുഞ്ഞിരാമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ഉദുമ ടൗൺ വികസനത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റോഡ് സുരക്ഷാ സമിതി അടിയന്തിരമായി വിളിച്ചു ചേർത്ത് മത്സ്യ മാർക്കറ്റ്, കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ്, പെട്ടി കടകൾ, ഓട്ടോസ്റ്റാന്റ് എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

ചെയർമാൻ എ.വി ഹരിഹര സുധൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഫറൂഖ് കാസ്മി സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.