Latest News

ഹോക്കി വേള്‍ഡ് ലീഗ്: പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ

ന്യഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗിന്റെ സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. പൂര്‍ണമായും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 7-1നാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. തല്‍വീന്ദര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി.[www.malabarflash.com]

ഹര്‍മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി അവസരം ഹര്‍മന്‍പ്രീത് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രദീപ് മോര്‍ രണ്ടാം ഗോള്‍ നേടി. 21-ാം മിനിറ്റില്‍ 2-0 ലീഡ് നേടിയ ഇന്ത്യയ്ക്ക് വേണ്ടി തല്‍വീന്ദര്‍ 24-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി. ആകാശ് സിംഗിന്റെ ഗോളോടെ ഇന്ത്യ 5-0 എന്ന ഭദ്രമായ നിലയിലെത്തി. 59-ാം മിനിറ്റില്‍ ആകാശ് സിംഗിലൂടെ ഇന്ത്യ ഏഴാം ഗോള്‍ നേടി.

57-ാം മിനിറ്റില്‍ മുഹമ്മദ് ഉമര്‍ ഭട്ടയാണ് പാകിസ്താണ് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ചൊവ്വാഴ്ച ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടും.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.