നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ യുവ എഞ്ചിനീയറെ കൊല്ലം അഞ്ചാലുംമൂട്ടില്‍ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള ജഡം ചീഞ്ഞളിഞ്ഞ നിലയിലാണ്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാലിച്ചാമരം കോയിത്തട്ടയിലെ കെ വി ബാലനാചാരിയുടെ മകന് രാഗേഷി(28)നെയാണ് അഞ്ചാലുംമൂട്ടിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് കരാറെടുത്ത കമ്പനിയുടെ ലേബര്‍ എഞ്ചിനീയറാണ് രാഗേഷ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാള്‍ കമ്പനിയില്‍ നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ പലവട്ടം വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തിങ്കളാഴ്ച ജോലിക്കായി എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായത് കണ്ടതിനെ തുടര്‍ന്ന് വാടക വീട്ടിലേക്ക് ചെന്നപ്പോഴാണ് വീട് അടച്ചിട്ടതായി കണ്ടത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്തപ്പോഴാണ് രാഗേഷിന്റെ മൃതദേഹം കണ്ടത്.
മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായതിനാല്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏതാനും മാസം മുമ്പാണ് കൊല്ലത്തേക്ക് മാറിയത്.
പത്മാവതിയാണ് അമ്മ. സഹോദരിമാര്‍: രേഷ്മ, ഗ്രീഷ്മ.
രാഗേഷിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ കൊല്ലത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കൊണ്ടോടി പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
രാഗേഷിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ കൊല്ലത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കൊണ്ടോടി പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment