ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി പി. ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ബെംഗളൂരു വിചാരണക്കോടതിയില്‍ ഹര്‍ജിനല്‍കി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം.[www.malabarflash.com]
വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മഅദനിക്ക് വേണ്ടി അഭിഭാഷകരായ പി. ഉസ്മാന്‍, ടോമി സെബാസ്റ്റ്യന്‍ എന്നിവരാണ് ഹര്‍ജിനല്‍കിയത്.
ഇതില്‍ വാദം ഉന്നയിക്കുന്നതിന് പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഓഗസ്റ്റ് ഒന്നുമുതല്‍ 20 വരെ നാട്ടില്‍ പോകുന്നതിനാണ് കോടതിയുടെ അനുവാദം തേടിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ പത്തുദിവസത്തേക്ക് നാട്ടില്‍പോകാന്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിരുന്നു.
2014-ല്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അനുവാദം നല്‍കിയിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് മഅദനി ബെംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment