Latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു

കാസര്‍കോട്: സഹോദരന്റെ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ  ജീപ്പിടിച്ച് യുവതി മരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശിനിയും മധൂര്‍ പട്‌ളയിലെ അബ്ദുല്ലയുടെ ഭാര്യയുമായ സുലൈഖ (36)യാണ് മരിച്ചത്.[www.malabarflash.com] 

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെങ്കള നാലാംമൈല്‍ ദേശീയ പാതയിലാണ് അപകടം.

പരേതനായ ചെമ്മനാട് അബ്ദുല്‍ റഹ്മാന്‍ ആയിശ ദമ്പതികളുടെ മകളാണ്. മക്കള്‍: അഷ്‌രിഫ, സന, അമാന, ഷസ. സഹോദരങ്ങള്‍: ബഷീര്‍, റാഫി, സുഹറ.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.