Latest News

മോ​ഷ്ടി​ച്ച ബു​ള്ള​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ​ വ​ഴി വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ല്ലം: ബു​ള്ള​റ്റു​ക​ൾ മോ​ഷ്ടി​ച്ച് ഓ​ണ്‍​ലൈ​ൻ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. സിറ്റി പോലീസ് കമ്മീഷണര്‍ അജീത ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കല്ലമ്പലം, പ്രസിഡന്റ് ജംഗ്ഷനില്‍, പ്രിയാ നിവാസില്‍ സുകുരാജന്റെ മകന്‍ കര്‍ണ്ണല്‍രാജ് (18), പെരിന്തല്‍മണ്ണ, ചൂണ്ടമ്പറ്റഹൗസില്‍, ഷൗക്കത്ത് അലിയുടെ മകന്‍ അനീഷ് അംജത്ത് (20) എന്നിവരാണ് പോലീസ് പിടിയിലായത്.

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​ക​ളാ​ണ് സം​ഘം മോ​ഷ്ടി​ച്ചു​വ​ന്ന​ത്. സെ​ൽ​ഫ് സ്റ്റാ​ർ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​യാ​ണ് ബു​ള്ള​റ്റു​ക​ളി​ലേ​റെ​യും. ഇ​വ​യു​ടെ വ​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റി​യാ​ണ് സംഘം മോഷണം നടത്തിയിരുന്നത്.

ഓ​ണ്‍​ലൈ​ൻ​വ​ഴി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് മോഷ്ടിച്ച വാ​ഹ​നം എ​ത്തി​ക്കു​ക​യാ​ണ് സംഘത്തിന്‍റെ പ​തി​വ്. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ബു​ള്ള​റ്റ് 40,000 രൂ​പ​യ്ക്കാ​ണ് വി​റ്റു​വ​ന്നി​രു​ന്ന​ത്. 12 ബു​ള്ള​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. മൂ​ന്നു​ ബു​ള്ള​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.