Latest News

കോ​ഴി​ക്കോ​ട് ജില്ലയിൽ വാഹനാപകടങ്ങളിൽ മൂന്ന്​ പേർ മരിച്ചു

കോ​ഴി​ക്കോ​ട്​: ജില്ലയിൽ വ്യാ​ഴാ​ഴ്​​ച​യു​ണ്ടാ​യ വ്യ​ത്യ​സ്​​ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂന്ന്​ ​പേ​ർ മ​രി​ച്ചു. ഇൗ​സ്​​റ്റ്​​ഹി​ൽ എ​ട​ക്കാ​ട്​ പ​രേ​ത​നാ​യ ഡേ​വി​ഡ്​ മോ​സ​സിന്റെ മ​ക​ൻ പ്ര​വീ​ൺ ജെ​റാ​ൾ​ഡ്​ (54), ന​ല്ല​ളം ചാ​ലാ​ട്ടി മ​ല​പ്പു​റം പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്​ മൊ​ഹി​യു​ദ്ദീ​ന്റെ മ​ക​ൻ മു​ജാ​ഹീം (21), കൂടരഞ്ഞി കൊല്ലപ്പിള്ളിൽ രാജു തോമസ്​ (55) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.[www.malabarflash.com]

രാ​വി​ലെ ഒമ്പതോടെ ന​ട​ക്കാ​വ്​ പോലീ​സ്​ സ്​​റ്റേ​ഷ​നു സ​മീ​പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ സ്വ​കാ​ര്യ ബ​സ്​ ക​യ​റി​യാ​ണ്​ പ്ര​വീ​ൺ ജെ​റാ​ൾ​ഡ് മ​രി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ അ​പ്പോ​ളോ ജ്വ​ല്ല​റി​യി​ൽ സെ​യി​ൽ​സ്​​മാ​നാ​യി​രു​ന്ന മു​ജാ​ഹീം സ്​​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ മാ​ങ്കാ​വ്​ -വ​ള​യ​നാ​ട്​ റോ​ഡ്​ ജ​ങ്​​ഷ​നു സ​മീ​പം ബ​സി​ടി​ച്ചാ​ണ്​ മ​രി​ച്ച​ത്.

തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ടിലുണ്ടായ ബൈക്കപകടത്തിലാണ്​ ബൈക്കിന്​ പിന്നിൽ യാ​ത്ര ചെയ്യുകയായിരുന്ന രാജു തോമസ്​ മരിച്ചത്​. ബൈക്ക്​ ഒാടിച്ചിരുന്ന സുഹൃത്ത്​ ജിജി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മ​റി​യമാണ്​ മുജാഹിമിന്റെ മാതാവ്​. സഹോ​ദ​ര​ൻ: മി​ഹാ​ജ്.

പ​രേ​ത​യാ​യ സൗ​ഭാ​ഗ്യ​വ​തി മോ​സ​സ്​ ആ​ണ്​ പ്ര​വീ​ൺ ജെ​റാ​ൾ​ഡിന്റെ മാ​താ​വ്. ഭാ​ര്യ: റീ​ജ മോ​സ​സ്​ (ക്ര​സ​ൻ​റ്​ ബി​ൽ​ഡേ​ഴ്​​സ്). മ​ക്ക​ൾ: നൈ​ജി​ൽ മോ​സ​സ്(​പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി മ​ല​ബാ​ർ ക്രി​സ്​​ത്യ​ൻ കോ​ള​ജ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ), റൊ​ണാ​ൾ​ഡ്​ മോ​സ​സ് (ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി, ഡാ​ഫോ​ഡ്​ സ്​​കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: വി​ൻ​സ​ൻ​റ്​ മോ​സ​സ്, സി​ഡ്​​നി മോ​സ​സ്, റോ​ളി​ൻ മോ​സ​സ്, സി​റി​ൾ, ശാ​ന്ത​കു​മാ​ർ മോ​സ​സ്, പ്രേം ​സു​ധീ​ർ മോ​സ​സ്,

പ​രേ​ത​നാ​യ ഗ്ലാ​ഡ്​​വി​ൻ മോ​സ​സ്.രാജു ​തോമസി​ന്റെ ഭാര്യ: മോളി. മക്കൾ: ഹരിത, ഡിയോൺസ്​. മരുമകൻ: ദീപു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.