Latest News

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിലെ ദമ്മാമിനടുത്ത നാരിയ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഹഫര്‍ അല്‍ ബാത്തിനിലെ സാമൂഹ്യ പ്രവര്‍ത്തകനും നവോദയ ഹഫര്‍ അല്‍ ബാതിന്‍ യുണിറ്റ് സ്ഥാപക പ്രസിഡന്റുമായ മലപ്പുറം വാണിയമ്പലം സ്വദേശി മന്‍സൂര്‍ കൂരാട് (32) ആണ് മരിച്ചത്.[www.malabarflash.com]

ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് ദമ്മാമിലേക്കുള്ള യാത്രക്കിടെ നാരിയ്യക്കടുത്ത് മന്‍സൂര്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഹഫര്‍ അല്‍ ബാത്തിനില്‍ എല്‍.ജി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാജിഷ. മക്കള്‍: ഹവ്വ,നൂഹ്.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.